വണ്ടിപ്പെരിയാർ കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണം; സിബിഐ അന്വേഷിക്കണം: പോലീസ് ആസ്ഥാനത്തേക്ക് ഇന്ന് മഹിളാ കോണ്‍ഗ്രസ് മാർച്ച്

Sunday, December 17, 2023

 

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സിപിഎം നേതാവിനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ഇന്ന് പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.

പോലീസും പ്രോസിക്യൂഷനും സിപിഎമ്മുകാരനായ പ്രതിയെ രക്ഷിക്കാൻ ഒത്തുകളിക്കുകയായിരുന്നു എന്നാരോപിച്ചാണ് ഡിജിപി ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് നടത്തുന്നത്. കേസ് അട്ടിമറിച്ചവർക്കെതിരെ സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി അറിയിച്ചു. ഉച്ചയ്ക്ക് 3 മണിക്ക് കെപിസിസി ഓഫീസിൽ നിന്ന് മാർച്ച് ആരംഭിക്കും.d