കാക്കനാട്: മാര്‍പാപ്പ അംഗീകരിച്ച സീറോമലബാര്‍ സഭാസിനഡിന്റെ തീരുമാനങ്ങള്‍ക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികര്‍ ഈ ദിവസങ്ങളില്‍ നിരാഹാരം നടത്തുകയും അതിരൂപതാഭവനം കയ്യേറി സമരം നടത്തുകയും ചെയ്യുന്ന തെറ്റായതും ക്രൈസ്തവ ചൈതന്യത്തിനെതിരായതുമായ നടപടിയെ സീറോമലബാര്‍ സിനഡുപിതാക്കന്മാര് ഐക്യകണ്ഠേന അപലപിച്ചു. ഇത്തരം നടപടികളില്‍നിന്ന് പിന്മാറാന് സിനഡ് വൈദികരോട് ആഹ്വാനം ചെയ്തു.
ഇപ്രകാരമുള്ള പ്രവര്‍ത്തനങ്ങളോടു സഹകരിക്കരുതെന്ന് സീറോമലബാര്‍ കത്തോലിക്കാ വിശ്വാസികളോടു സിനഡ് ആവശ്യപ്പെട്ടു. അതിരൂപതാ കേന്ദ്രത്തില്‍ അതിക്രമിച്ചു കയറിയ 21 വൈദികരുടെമേല്‍ ശിക്ഷണ നടപടികളെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കു സിനഡ് നിര്‍ദ്ദേശം നല്കി.