കന്യാസ്ത്രീകള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു സായിക്കും കെ.സി വേണുഗോപാല്‍ എം.പി വീണ്ടും കത്തയച്ചു. കെട്ടിച്ചമച്ച കേസ് ഉടന്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണം എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മനുഷ്യകടത്ത്, മതപരിവര്‍ത്തനം തുടങ്ങിയ കേസുകള്‍ ആരോപിച്ചാണ് രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം നടന്നിരുന്നു. കേരളത്തിലും സഭാ നേതൃത്വവും കോണ്‍ഗ്രസ്് നേതാക്കളും വലിയ പ്രതിഷേധമാണ് ആളി കത്തിച്ചത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജാമ്യം ലഭിച്ചിരുന്നു. 9 ദിവസങ്ങള്‍ അന്യായമായി തടവിലാക്കിയതിനു ശേഷമാണ് അവര്‍ക്ക് ജാമ്യം ലഭിച്ചത്. ഉപാധികളോടെ ജാമ്യം അനുവദിച്ചെങ്കിലും ഇതുവരെ കേസ് റദ്ദാക്കിയിട്ടില്ല. ഇതില്‍ പ്രതിഷേധമറിയിച്ചാണ് എംപി കത്തയച്ചത്.