കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന ബിജെപി നടപടി; 26ന് കോണ്‍ഗ്രസിന്‍റെ ദേശീയ സത്യഗ്രഹം

Jaihind Webdesk
Sunday, July 24, 2022

ന്യൂഡൽഹി : കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിന് വേണ്ടി ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 26 ന് കോൺഗ്രസ് രാജ്യവ്യാപകമായി സത്യഗ്രഹം അനുഷ്ഠിക്കും. രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഭാഗമായി ഉയർത്തിക്കൊണ്ടുവന്ന നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കോൺഗ്രസിന്‍റെ അഖിലേന്ത്യാ സത്യഗ്രഹം.

അതാത് സംസ്ഥാനങ്ങളിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലോ ചരിത്രപ്രധാന്യമുള്ള മറ്റിടങ്ങളിലോ വെച്ചാകും കോൺഗ്രസിന്‍റെ സത്യഗ്രഹം നടക്കുക. പ്രദേശ് കമ്മിറ്റികളിലെ മുൻ ഭാരവാഹികളും, എംഎൽഎമാരും മുൻ എംഎൽഎമാരും, എംപിമാർ, മുൻ എംപി മാർ മറ്റു ജില്ലാ പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങിയവർ നിർബന്ധമായും സത്യഗ്രഹത്തിൽ പങ്കെടുക്കണമെന്ന് കോൺഗ്രസിന്‍റെ പ്രസ്താവനയിൽ പറയുന്നുണ്ട്. എഐസിസി ജനറൽ സെക്രട്ടറിമാർ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് സത്യഗ്രഹത്തിൽ പങ്കെടുക്കും.