കണ്ണൂർ രാമപുരത്ത് ടാങ്കറില്‍ നിന്ന് ആസിഡ് ചോർന്നു; സമീപപ്രദേശങ്ങളിലുള്ളവർക്ക് ശ്വാസതടസം

Jaihind Webdesk
Saturday, June 29, 2024

 

കണ്ണൂർ: പഴയങ്ങാടി രാമപുരത്ത് ടാങ്കറിൽ നിന്ന് ആസിഡ് ചോർച്ചയെ തുടർന്ന് 10 പേർക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോർച്ചയുണ്ടായത്. സമീപത്തെ നഴ്സിംഗ് കോളേജിലെ പത്ത് വിദ്യാർത്ഥികൾക്കാണ് ശ്വാസതടസം നേരിട്ടത്. ഇവരിൽ എട്ടുപേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആസിഡ് ചോർച്ച പരിഹരിക്കുവാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.