അച്യുത് ശങ്കര്‍ ശാസ്ത്രവേദിയുടെ ചെയര്മാന്. കെപിസിസിയുടെ ശാസ്ത്രവിഭാഗമായ ശാസ്ത്രവേദിയുടെ സംസ്ഥാന അധ്യക്ഷനായി ഗവേഷകനും വിവര സാങ്കേതിക വിദഗ്ധനുമായ ഡോ. അച്യുത് ശങ്കര്‍ എസ് നായരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി നിയമിച്ചു.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമായി ആരംഭിക്കാന്‍ തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാഥ ജനുവരി 21ന് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരം ജില്ലയില്‍ സമാപിക്കും. ജാഥയുടെ ക്രമീകരണങ്ങള്‍ക്കായി ജനുവരി 3,4,5 തീയതികളില്‍ ജില്ലാതല നേതൃയോഗ ങ്ങള് സംഘടിപ്പിക്കും. ഇതില്‍ കെപിസിസിയുടെ ഒരു ടീം പങ്കെടുക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ അതത് ജില്ലകളുടെ പുറത്തുള്ള 140 പേര്‍ക്ക് ചുമതല നല്‍കും.