നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റില്ലാതെ ജീപ്പ് ഓടിച്ച് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി; അന്വേഷിക്കാൻ ഉത്തരവിട്ട് ആർടിഒ

Jaihind Webdesk
Monday, July 8, 2024

 

വയനാട്: നമ്പർ പ്ലേറ്റില്ലാത്ത ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. യാത്രയുടെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമ ഡയലോഗുകൾ ചേർത്ത് എഡിറ്റുചെയ്ത് ഇൻസ്റ്റഗ്രാമിലടക്കം വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം നിയമ വിരുദ്ധമായ ജീപ്പ് സവാരി അന്വേഷിക്കാൻ ആർടിഒ ഉത്തരവിട്ടു. എൻഫോഴ്സ്മെന്‍റ് ആർടിഒയ്ക്കാണ് അന്വേഷണ ചുമതല. പ്രഥമ ദൃഷ്ട്യാ നിയമലംഘനം ബോധ്യപ്പെട്ടെന്നും നടപടി ഉണ്ടാകുമെന്നും ആർടിഒ വ്യക്തമാക്കി.വയനാട് പനമരത്താണ് നമ്പർ പ്ലേറ്റില്ലാത്ത ജീപ്പിൽ ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും നിയമവിരുദ്ധമായ ജീപ്പ് യാത്ര നടത്തിയത്.