കൂടത്തായി കൊലപാതകക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ

Jaihind News Bureau
Thursday, October 10, 2019

കൂടത്തായി കൊലപാതകക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ. ജോളിയുൾപ്പെടെ മൂന്ന് പ്രതികളെയും താമരശേരി കോടതി 6 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ജോളിക്കായി അഡ്വ ആളൂരിന്‍റെ ജൂനിയർ അഭിഭാഷകനാണ് കോടതിയിൽ ഹാജരായത്. അതേസമയം, പ്രതികൾക്കെതിരെ കോടതി വളപ്പിൽ ജനങ്ങൾ പ്രതിഷേധിച്ചു. മാധ്യമങ്ങൾക്ക് കോടതി വളപ്പിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ, ജോളിയെ അറിയില്ലെന്ന് ജ്യോത്സ്യൻ കൃഷ്ണ കുമാർ വ്യക്തമാക്കി. ഒരുപാട് പേർ കാണാൻ വന്നിട്ടുണ്ട്. റോയിയും വന്നിട്ടുണ്ടാകാം. എന്നാല്‍ ഇരുവരെയും പരിചയമില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു

അതേസമയം, കൂടത്തായി കൊലപാതക പരമ്പരയിൽ എല്ലാ കേസും പ്രത്യേകമായി അന്വേഷിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ. അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. എയിംസിലെ മുൻ ഫോറൻസിക് വിദഗ്ദൻ ടി ഡി ഡോഗ്രയുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദഗ്ദരുടെ നിർദ്ദേശം വന്ന ശേഷം സാമ്പിൾ വിദേശത്തേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

teevandi enkile ennodu para