സിസ്റ്റർ അമല കേസിൽ പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ

സിസ്റ്റർ അമല കേസ് വിധിപറയാൻ നാളത്തേക്ക് മാറ്റി. പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം ഭവനഭേദനം ബലാൽസംഗം എന്നീ കുറ്റങ്ങൾ തെളിഞ്ഞു.  മോഷണം അതിക്രമിച്ച് കടക്കൽ എന്നിവ ഒഴിവാക്കി. പാലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയുക.

അതേസമയം, കേസിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി സതീഷ് ബാബു. കുറ്റം തെളിഞ്ഞാൽ തനിക്ക് വധശിക്ഷ നൽകണം. നീതി ലഭിക്കും വരെ ജയിലിൽ നിരാഹാരമിരിക്കുമെന്നും സതീഷ് ബാബു പറഞ്ഞു.

2015 സെപ്റ്റബർ 17 ന് പുലർച്ചെയാണ് കോൺവെന്റിലെ മൂന്നാം നിലയിൽ സിസ്റ്റർ അമലയുടെ മൃതദേഹം കണ്ടെത്തിയത്.

 

Sister Amala Murder Case
Comments (0)
Add Comment