രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടു; സംഭവം കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍

Jaihind Webdesk
Sunday, January 14, 2024

 

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷാ തടവുകാരൻ ജയില്‍ ചാടി. കൊയ്യോട് സ്വദേശി ഹർഷാദ് ആണ് തടവുചാടിയത്. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്. ഇന്ന് രാവിലെ 6.45 ന് പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിന് പിന്നിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ജയലിയധികൃതർ പറയുന്നു.

ജയിൽ അധികാരികൾ ടൗൺ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് തടവ് ചാടിയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് വടകര എൻഡിപിഎസ് കോടതി ലഹരിക്കടത്തിന് 10 വർഷം തടവിന് ഹർഷാദിനെ ശിക്ഷിച്ചത്. 2017-ലാണ് ഹർഷാദ് എൽഎസ്ഡി സ്റ്റാമ്പുകളുമായി കണ്ണവം പോലീസിന്‍റെ പിടിയിലായത്.