പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട  മകളെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതി പിടിയില്‍

Jaihind Webdesk
Thursday, January 26, 2023

Child-Abuse

ഇടുക്കി: നെടുങ്കണ്ടത് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട  മകളെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെ ഇയാളുടെ വീടിന് സമീപത്തു നിന്നുമാണ് പിടികൂടിയത്. നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. നേരത്തെ രണ്ട് തവണ പൊലിസിന്റെ മുന്‍പില്‍ പെട്ടെങ്കിലും, അതി വേഗത്തില്‍ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കസ്റ്റഡിയിൽ നിന്നും പ്രതി രക്ഷ പെട്ട സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു

തിങ്കളാഴ്ച രാത്രിയിലാണ്, പോക്‌സോ കേസ് പ്രതി നെടുങ്കണ്ടം പോലീസിന്‍റെ  കസ്റ്റഡിയിൽ നിന്നും ചാടി പോയത്. മജിസ്റ്ററേറ്റിനു മുൻപിൽ ഹാജരാക്കുന്നതിനിടെ, പ്രതി പോലീസിനെ വെട്ടിച്ചു കടക്കുകയായിരുന്നു. നെടുങ്കണ്ടം സിവിൽസ്റ്റേഷനു സമീപത് കാടു പിടിച്ചു കിടന്നിരുന്ന സ്ഥലത്തു കൂടി രക്ഷപെട്ട പ്രതി, കല്ലാർ, പാമ്പാടുംപാറ മേഖലയിലെ ഏല തോട്ടങ്ങളിലേയ്ക് കടക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ, പോലീസ് തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. കഴിഞ്ഞ രാത്രിയിൽ, നെടുംകണ്ടത്ത് നിന്നും കിലോമീറ്ററുകൾ അകലെയുള്ള വീടിന്റെ പരിസരത്ത് പ്രതി എത്തുകയും പോലീസിന്റെ പിടിയിൽ വീണ്ടും അകപെടുകയുമായിരുന്നു.