ആലുവയില്‍ 57കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

Jaihind Webdesk
Wednesday, July 3, 2024

 

എറണാകുളം: ആലുവ പറവൂർ കവലയിൽ 57കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ഏഴിക്കര കോട്ടു വള്ളി കൈതാരം ദേവസ്വം കോളനിയിൽ ശ്രീകുമാർ (62) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. അയ്യമ്പുഴ സ്വദേശി കൃഷ്ണൻ കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. രണ്ടു പേരും തമ്മിലുള്ള വഴക്കിനെ തുടർന്നുണ്ടായ വിരോധത്തിൽ പ്രതി നെഞ്ചത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ പത്തോളം കേസിലെ പ്രതിയാണ് ശ്രീകുമാർ .