വീണ്ടും അപകടയാത്ര: കാറിന്‍റെ ഡോറിലിരുന്ന് അഭ്യാസം; വാഹനം പിടികൂടി മോട്ടോർവാഹന വകുപ്പ്

Jaihind Webdesk
Tuesday, July 2, 2024

 

ഇടുക്കി: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും വാഹനത്തില്‍ അഭ്യാസ പ്രകടനം. തെലുങ്കാന രജിസ്‌ട്രേഷന്‍ വാഹനത്തിലായിരുന്നു ഇത്തവണ യുവാവ് സാഹസിക യാത്ര നടത്തിയത്. അഭ്യാസപ്രകടനം നടത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.തെലുങ്കാനയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയ യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്.

ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡ്രൈവറെ ഉടൻ തന്നെ ആർടിഒ ക്ക് മുന്നിൽ ഹാജരാക്കും. ​ഗ്യാപ് റോഡിലെ ഇത്തരം അഭ്യാസ പ്രകടനങ്ങൾ തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയുണ്ടായ സമാനരീതിയിലുള്ള 3 സംഭവങ്ങളിൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ നടപടികൾ കർശനമാക്കുമ്പോളും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുകയാണ്.