റമീസിന്‍റെ മരണത്തിനിടയാക്കിയ അപകടം; കാർ ഓടിച്ചയാളും മരിച്ചു

Jaihind Webdesk
Monday, August 9, 2021

 

കണ്ണൂർ : അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്‍റെ മരണത്തിനിടയാക്കിയ അപകടസമയത്ത് കാര്‍ ഓടിച്ചയാളും മരിച്ചു. റമീസിന്‍റെ ബൈക്കിലിടിച്ച കാര്‍ ഓടിച്ചിരുന്ന അശ്വിനാണ് മരിച്ചത്.  മരണകാരണം ആന്തരിക രക്തസ്രാവമാണെന്ന് കണ്ണൂരിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രിയാണ് ഗുരുതരാവസ്ഥയിൽ അശ്വിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റമീസിന്‍റെ അപകട മരണത്തിൽ ദുരൂഹതയില്ലെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍.