തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. അരുവിക്കര സ്വദേശികളും അയല്‍ക്കാരുമായ ഷിബിന്‍, നിധിന്‍ എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലോടയായിരുന്നു സംഭവം. അരുവിക്കര പഴയ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വെള്ളനാട്ടുനിന്ന് കിഴക്കേക്കോട്ടയിലേക്ക് പോയ ബസില്‍ നിയന്ത്രണം വിട്ടു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിലിടിച്ച ബസ് റോഡിന്‍റെ വശത്തള്ള ഓടയിലേക്ക് ചെരിഞ്ഞ് രണ്ട് യാത്രക്കാര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.