താനൂരില്‍ കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി; അപകടത്തില്‍ അഞ്ച് പേർക്ക് പരുക്ക്

Sunday, May 5, 2024

മലപ്പുറം: മലപ്പുറം താനൂർ പുത്തൻതെരുവിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം. തിരൂർ ഭാ​ഗത്തുനിന്ന് താനൂരിലേക്ക് വരികയായിരുന്ന കാർ ആണ് നിയന്ത്രണംവിട്ട് റോഡരികിലെ തുണിക്കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. പുത്തൻതെരുവിലെ അങ്ങാടിയിൽവെച്ച് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. കടയുടെ മുന്നിലുണ്ടായിരുന്ന നാല് പേർക്കും കടയിലെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനുമാണ് പരുക്കേറ്റത്.