അബുദാബിയില്‍ വാഹനാപകടം; ആറ് മരണം, 19 പേര്‍ക്ക് പരുക്ക്

Jaihind News Bureau
Thursday, January 16, 2020

ദുബായ് : അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. സംഭവത്തില്‍ പത്തൊന്‍പതു പേര്‍ക്കു പരുക്കേറ്റു. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ അല്‍ റഹ ബീച്ചിന് എതിര്‍വശത്താണ് സംഭവം. ട്രക്കിനു പിറകില്‍ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായതെന്നും, ഡ്രൈവിങ്ങിലെ അശ്രദ്ധയാണ് കാരണമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി. മരിച്ചവരുടെ പേരുവിവരങ്ങള്‍ പിന്നീട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.