കൊല്ലത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾ മരിച്ചു

Jaihind News Bureau
Thursday, January 7, 2021

 

കൊല്ലം :  കൊട്ടാരക്കര പനവേലിയിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു.  പന്തളം കുറമ്പാല സ്വദേശിയായ നാസർ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചായിരുന്നു  അപകടം. ദമ്പതികളുടെ
മകൾ സുമയ്യയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നിയന്ത്രണം വിട്ട കാർ  ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.