തിരുവനന്തപുരത്ത് ട്രെയിന്‍ ഷണ്ടിംഗിനിടെ അപകടം; ഒരാളുടെ കാല്‍ നഷ്ടമായി, മറ്റൊരാള്‍ക്ക് പരിക്ക്

Monday, May 16, 2022

 

തിരുവനന്തപുരത്ത് ട്രെയിൻ ഷണ്ടിംഗിനിടെ അപകടം. രണ്ടു പേർ ട്രെയിനിന് ഇടയിൽപ്പെട്ടു. സീനിയർ സെക്ഷൻ എൻജിനീയർ ശ്യാം ശങ്കറിന്‍റെ (56) ഒരു കാൽ നഷ്ടമായി. ഒരാൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. അമൃത എക്സ്പ്രസ് ഷണ്ടിംഗിന് ഇടെയായിരുന്നു അപകടമുണ്ടായത്.