ട്രെയിൻ യാത്രക്കിടെ ബർത്ത് പൊട്ടിവീണ് അപകടം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

Jaihind Webdesk
Wednesday, June 26, 2024

 

മലപ്പുറം: ട്രെയിൻ യാത്രക്കിടെ ബർത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കൽ അലി ഖാൻ (62) ആണ് മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം. അലിഖാൻ കിടന്ന താഴത്തെ ബർത്തിലേക്ക് മധ്യഭാഗത്തെ ബർത്ത് പൊട്ടിവീണാണ് അപകടം. റെയിൽവേ അധികൃതർ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചു. കബറടക്കം ഇന്ന് പൊന്നാനിയിൽ നടക്കും.