ചെക്ക് ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങി; വെള്ളത്തില്‍ മുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം

Jaihind Webdesk
Friday, May 24, 2024

 

കോട്ടയം: പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങി ഒരാൾ മുങ്ങിമരിച്ചു. കരൂർ സ്വദേശി ഉറുമ്പിൽ രാജു ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണസംഭവമുണ്ടായത്. വെള്ളത്തിൽ മുങ്ങി പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങിപ്പോവുകയായിരുന്നു.

കരൂർ പഞ്ചായത്തിലെ 7-ാം വാർഡ് കവറുമുണ്ടയിലാണ് അപകടമുണ്ടായത്. ചെക്ക്‌ഡാമിന് മറുകരയിൽ 3 കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രധാന ജംഗ്ഷനിലേക്കെത്താൻ ഇവർ ചെക്ക്‌ഡാമിന് മുകളിലൂടെയാണ് നടക്കാറുള്ളത്. ഇത്തവണ മഴ ശക്തി പ്രാപിക്കും മുമ്പേ വെള്ളം തടഞ്ഞുനിർ ത്തുന്ന പലകകൾ മാറ്റണമെന്ന് കുടുംബങ്ങൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പഞ്ചായത്ത് അനുമതിയോടെ ഇന്ന് ഇവർതന്നെ പലകകൾ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.