Kuttikkanam accident| കുട്ടിക്കാനം മുറിഞ്ഞപുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

Jaihind News Bureau
Tuesday, October 21, 2025

 

കുട്ടിക്കാനം മുറിഞ്ഞപുഴയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വാഴവര സ്വദേശി അതുല്‍ സണ്ണിയാണ് മരിച്ചത്. ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കര ഡണ്ടുഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്തിനു സമീപം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങനത്തിനും ഇടയില്‍ വച്ചായിരുന്നു അപകടം.

കുട്ടിക്കാനം ഭാഗത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്കും മുണ്ടക്കയം ഭാഗത്ത് നിന്ന് കുട്ടിക്കാനം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അതുലിനെ ഇതുവഴി പോയ വാഹന യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.