ചാർട്ടേഡ് വിമാനങ്ങളിൽ പോകുന്നവരുടെ അധിക കൊവിഡ് ചാർജ് നോർക്ക വഹിക്കണം : അബുദാബി കെഎംസിസി

Jaihind News Bureau
Friday, June 12, 2020

അബുദാബി: പ്രവാസ ലോകത്തു നിന്നും നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾ ജൂൺ 20മുതൽ ചാർട്ടേഡ് വിമാനം മുഖേനയാണ് വരുന്നതെങ്കിൽ കൊവിഡ് ടെസ്റ്റ് നിർബന്ധമായും നടത്തണം എന്ന കേരള സർക്കാരിന്‍റെ നിയമം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം നോർക്ക ചെലവ് വഹിക്കണമെന്നും അബുദാബി കെഎംസിസി ആവശ്യപ്പെട്ടു

നിലവിൽ പല എയർപോർട്ടുകളിലും റാപ്പിഡ് ടെസ്റ്റ് നിർബന്ധമാണെന്നിരിക്കെ വീണ്ടും ഒരു കൊവിഡ് ടെസ്റ്റ് ഒരു അനിവാര്യതയാകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അതുകൊണ്ട് ഇതിലൂടെ ഓരോ വ്യക്തിക്കും ഏകദേശം 300 ദിർഹംസ് ഓളം അധികച്ചെലവ് വരികയാണ് യാതൊരുവിധ വരുമാനത്തിനും വക ഇല്ലാതിരിക്കെ തിരിച്ച് നാട്ടിൽ എത്തുക എന്ന ലക്ഷ്യത്തോടുകൂടി തന്നെ പലരുടേയും കാരുണ്യത്തോടും കൂടി ആണ് ടിക്കറ്റ് പോലും ലഭിക്കുന്നത്. അതിനിടയിലാണ് ഇത്രയും വലിയൊരു ചാർജ് വീണ്ടും അടയ്ക്കേണ്ടി വരുന്നത് എന്നത് ഓരോ പ്രവാസിക്കും വലിയ അധികബാധ്യത വരികയാണ്. അതുകൊണ്ട് പ്രസ്തുത തീരുമാനം പിൻവലിക്കുകയോ അല്ലെങ്കിൽ അതിനെ ചെലവ് നോർക്ക വഹിക്കുകയോ ചെയ്യണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു