
ദുബായ് : അബുദാബി കാറപകടത്തില്‍ മരിച്ച മലയാളി കുടുംബത്തിലെ നാല് കുട്ടികളുടെയും മൃതദേഹങ്ങള്‍, ദുബായില്‍ ഒന്നിച്ച് ഖബറടക്കി. വിങ്ങിപ്പൊട്ടിയ മനസ്സോടെ പ്രവാസ ലോകം ഇവര്‍ക്ക് അവസാന യാത്രയയ്പ്പ് നല്‍കി. അപകടത്തില്‍ പരുക്കേറ്റ പിതാവ് വീല്‍ ചെയറിലെത്തി , ഖബറടക്ക ചടങ്ങുകളില്‍ സംബന്ധിച്ചു.
മലപ്പുറം തിരൂര്‍ കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും റുക്‌സാനയുടെയും മക്കളായ അഷാസ് ( 14 ) , അമ്മാര്‍ (12 ) , അസാം ( 8 ) , അയാഷ് ( 5 ) എന്നിവരാണ് ദുബായുടെ മണ്ണില്‍ അന്ത്യനിദ്രയായത്. ചൊവാഴ്ച വൈകീട്ട് ദുബായ് മുഹൈസിനയിലെ പള്ളിയില്‍ നടന്ന, ജനാസ നമസ്‌കാരത്തിന് പിന്നാലെ ഖബറടക്കം നടത്തി. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍, അബുദാബി ഗന്തൂന്തില്‍ അപകടത്തില്‍പ്പെട്ടത്്. നാല് സഹോദരങ്ങളുടെ അമ്മ റുക്‌സാനയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവരുടെ അഞ്ച് മക്കളില്‍ നാല് ആണ്‍ മക്കളും യാത്രയായപ്പോള്‍, രക്ഷപ്പെട്ട ഏക മകള്‍, ഇപ്പോഴും ആശൂപത്രയില്‍ ചികിത്സയിലാണ്. യുഎഇയിലെ സാമൂഹ്യ-സാംസ്‌കാരി കൂട്ടായ്മകളിലെ അംഗങ്ങള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ സംബന്ധിച്ചു.
View this post on Instagram
