കണ്ണീരായി അബുദാബി വാഹനാപകടം: മരണം അഞ്ചായി; ഒരു കുടുംബത്തിലെ നാല് സഹോദരങ്ങൾക്കും ദാരുണാന്ത്യം

Jaihind News Bureau
Monday, January 5, 2026

അബുദാബി : വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു കുട്ടി കൂടി തിങ്കളാഴ്ച മരിച്ചതോടെയാണിത്. ഇതോടെ, ഒരു കുടുംബത്തിലെ നാല് സഹോദങ്ങള്‍ അപകടത്തില്‍ മരണപ്പെട്ടു.​ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അസ്സാം എന്ന എട്ട് വയസുകാരനാണ് മരണപ്പെട്ടത്. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശികളായ മാതാപിതാക്കള്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്. അതേസമയം, മരിച്ച വീട്ടുജോലിക്കാരി ബുഷറയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. നാല് സഹോദരങ്ങളുയെും മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കാനാണ് തീരുമാനം. അബുദാബി-ദുബായ് റോഡില്‍ ഷഹാമയ്ക്ക് സമീപത്താണ് അപകടം നടന്നത്.

REPORT : ELVIS CHUMMAR, JAIHIND TV MIDDLE EAST BUREAU