
അബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ ഒരു കുടുംബത്തിലെ മൂന്ന് മക്കളാണ്. ഇവരുടെ മാതാപിതാക്കള്‍ പരുക്കേറ്റ് ആശൂപ്രതിയില്‍ ചികിത്സയിലാണ്. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശികളാണ് മരിച്ചത്. ദുബായില്‍ വ്യാപാരം നടത്തുന്ന അബ്ദുല്‍ലത്തീഫ് ,ഭാര്യ റുക്‌സാന എന്നിവരുടെ മക്കളാണ് മരിച്ച മൂന്നുപേരും. അഷസ് (14), അമ്മാര്‍ (12), അയാഷ് (5), മലപ്പുറം ചമ്രവട്ടം സ്വദേശിനിയായ വീട്ടുജോലിക്കാരി ബുഷറ എന്നിവരാണ് മരിച്ചത്. അബുദാബിയിലെ ഏറെ പ്രസിദ്ധമായ ലിവ ഫെസ്റ്റവില്‍ കഴിഞ്ഞ യാത്രക്കിടെയാണ് വാഹനാപകടം സംഭവിച്ചത്. സൗദി മദീനയിലെ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 4 മലയാളികള്‍ മരിച്ചതിന്റെ നടുക്കം മാറും മുമ്പാണ് മറ്റൊരു ദുരന്തം.
REPORT : ELVIS CHUMMAR, JAIHIND TV MIDDLE EAST BUREAU