പടരുന്ന ആശങ്ക ; ഒറ്റ ദിവസം രാജ്യത്ത് 4187 മരണം, 4 ലക്ഷത്തിലേറെ രോഗികള്‍

Jaihind Webdesk
Saturday, May 8, 2021

ന്യൂഡൽഹി : ആശങ്കയായി രാജ്യത്ത് കൊവിഡ് കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 4,01,078 പേർക്കുാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതർ 2,18,92,676 ആയി. തുടർച്ചയായ മൂന്നാം ദിവസമാണ് 4 ലക്ഷത്തിലേറെ കൊവിഡ് രോഗികള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം മരണനിരക്കും വലിയ തോതില്‍ ഉയരുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പൊലിഞ്ഞത് 4187 ജീവനാണ്. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ ആകെ മരണം 2,38,270 ആയി.

രാജ്യത്ത് 37,23,446 സജീവ രോഗികളാണ് ഉള്ളത്. 3,18,609 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,79,30,960 ആയി.