ABIN VARKEY| യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരിടേണ്ടി വന്നത് അതിക്രൂരമായ മര്‍ദനമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി

Jaihind News Bureau
Wednesday, September 3, 2025

യൂത്ത് കോണ്‍ഗ്രസ് നേതാവും ക്ഷേത്രം പൂജാരിയുമായ സുജിത്തിന് നേരിടേണ്ടി വന്നത് അതിക്രൂരമായ മര്‍ദനമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അതി ഭയാനകമായ സിസിടിവി ദൃശൃങ്ങളാണ് പുറത്തുവന്നത. അകാരണമായി പോലീസ് മര്‍ദനമേറ്റ സുഹൃത്തുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് എസ് ഐ, സി പി ഒ ഉള്‍പ്പെടെയുളള പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരത്തിലുളള മര്‍ദനം ഏറ്റു വാങ്ങേണ്ടി വന്നത്. കേരളത്തിലെ പോലീസ് ഇത്തരത്തിലുളള തോന്ന്യാസം കാണിച്ച ഒരു കാലഘട്ടവും ഇതിനുമുന്നേ ഉണ്ടായിട്ടില്ല എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

2023ല്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പോലീസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിനാണ് സുജിത്തിനെ മര്‍ദ്ദിച്ചത്. ഷര്‍ട്ട് ഊരിമാറ്റിയ നിലയില്‍ പോലീസ് ജീപ്പിലാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അവിടെ വെച്ച് മൂന്നിലധികം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഐ. നുഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.