നെടുമ്പാശേരി കള്ളനോട്ട് കേസിലെ ഒന്നാം പ്രതി ആബിദ് ഹസൻ കുറ്റക്കാരനാണെന്ന് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. മറ്റ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു.
ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത കൂട്ടാളിയെന്ന് ആരോപിക്കുന്ന അഫ്താബ് ബട്കി അഞ്ചാം പ്രതിയായ കേസാണിത്. ഇയാളെ പിടികൂടാൻ 2007 മുതൽ ഇന്റർപോൾ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് അഫ്താബിനെ ഒഴിവാക്കിയാണ് കേസിൽ വിചാരണ നടത്തിയത്. പാക്കിസ്ഥാനിൽ നിർമിച്ച കള്ളനോട്ടുകൾ ഇന്ത്യയിൽ പ്രചരിപ്പിച്ചുവെന്നാണ് കേസ്. 2013 ജനുവരി 26 നാണ് നെടുമ്പാശേരി വഴി.9.75 ലക്ഷം കടത്തിയ കേസിൽ ബട്കിയുടെ പങ്ക് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയത്. 500 രൂപയുടെ 9.75 ലക്ഷം രൂപ മൂല്യമുള്ള മലപ്പുറം വണ്ടൂർ സ്വദേശി അബ്ദുൾ സലാമിനെ അറസ്റ്റ് ചെയ്തതോടെയാണ് ബട്കിയുടെ പങ്ക് സ്ഥിരീകരിച്ചത്. കേസിൽ 32 സാക്ഷികളെ വിസ്തരിച്ച കോടതി 54 രേഖകളും 7 തൊണ്ടി മുതലും പരിശോധിച്ചു.
https://www.youtube.com/watch?v=B7u7lkNjVP8