അഭിനവ് സി.യും, ആൻസി സോജനും വേഗമേറിയ താരങ്ങൾ

Jaihind Webdesk
Saturday, October 27, 2018

അഭിനവ് സി.യും, ആൻസി സോജനും സംസ്ഥാന സ്കൂൾ കായികമേളയുടെ വേഗമേറിയ താരങ്ങൾ.  ഗ്ലാമർ പോരാട്ടമായ 100 മീറ്ററിൽ വിവിധ വിഭാഗങ്ങളിൽ മുഖ്ത്താർ ഹസനും, സാന്ദ്രാ എ.എസ്സിനും സ്വർണം.  കൊല്ലം സായി താരം സ്നേഹ ജേക്കബിന് ഡബിൾ.

സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ 10:97 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് തിരുവനന്തപുരം സായിയുടെ അഭിനവ് സി. മേളയുടെ ഏറ്റവും വേഗമേറിയ താരമായത്.  തിരുവനന്തപുരം സായിയുടെ തന്നെ ബിജിത്തിനാണ് വെള്ളി (സമയം – 11:09 സെക്കന്‍റ്).

സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജന്‍ സ്വര്‍ണം നേടി. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗം ജേതാവായിരുന്നു ആന്‍സി.

100 മീറ്റര്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിന്‍റെ മുഖ്താര്‍ ഹസനാണ് സ്വര്‍ണം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം സായിയിലെ സ്‌നേഹ ജേക്കബിനാണ് സ്വര്‍ണം.

ജൂനിയര്‍ ആണ്‍കുട്ടികളില്‍ തൃശൂരിന്‍റെ മുഹമ്മദ് സജിന്‍ സ്വര്‍ണം നേടി. പെണ്‍കുട്ടികളില്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ സാന്ദ്രയ്ക്കാണ് സ്വര്‍ണം.