പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ നാളെ മോചിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തിലാണ് ഇമ്രാന്‍ഖാന്റെ പ്രസ്താവന. സമാധാന സന്ദേശം ഉയര്‍ത്തിക്കാട്ടിയാണ് മോചനമെന്നും ഇമ്രാന്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു. സമാധാന ചര്‍ച്ചകളുടെ ആദ്യപടിയാണ് ഇന്ത്യന്‍ സൈനികന്‍റെ മോചനമെന്ന് ഇമ്രാന്‍ പറഞ്ഞു.