ആലപ്പുഴ : കായംകുളം വള്ളികുന്നത്ത് കൊല്ലപ്പെട്ട അഭിമന്യുവിന്(15) രാഷ്ട്രീയമില്ലെന്ന് പിതാവ് അമ്പിളികുമാര്‍. അഭിമന്യു ഒരു പ്രശ്നത്തിനും പോകാറില്ല. അഭിമന്യുവിന്‍റെ സഹോദരന്‍ അനന്തു ഡിവൈഎഫ്ഐ അംഗമാണെന്നും പിതാവ്. കേസിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവും സുഹൃത്തുക്കളുമായി തർക്കത്തിലേർപ്പെട്ട സംഘത്തിൽ ഉൾപ്പെട്ട സജയ് ദത്ത് എന്നയാളാണ് അഭിമന്യുവിനെ കുത്തിയത്.
സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാൻ വള്ളികുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വള്ളികുന്നത്ത് ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.