അബ്ദുറഹിമാന്‍ സാഹിബ് മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു

Jaihind News Bureau
Thursday, August 7, 2025

മലപ്പുറം: സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ കെപിസിസി പ്രസിഡന്റും അല്‍ അമീന്‍ പത്രത്തിന്റെ സ്ഥാപക എഡിറ്ററുമായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പേരില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരത്തിന് ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാലും, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാമും അര്‍ഹരായി.

മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഇരുവര്‍ക്കും അവാര്‍ഡ്. ഇരുപത്തി അയ്യായിരത്തി ഇരുപത്തി അഞ്ച് രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്‍.പി ചെക്കുട്ടി, എന്‍. ശ്രീകുമാര്‍, പി. അബ്ദുല്‍ ബായിസ് എന്നിവരടങ്ങുന്ന സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

സെപ്റ്റംബര്‍ ഒന്നിന് മലപ്പുറത്ത് നടക്കുന്ന മാധ്യമ സെമിനാറില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ചടങ്ങില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ട്രസ്റ്റ് ചെയര്‍മാന്‍ കൂടെയായ ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എക്ക് സ്വീകരണവും നല്‍കും. രാഷ്ട്രീയ, മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ സി. ഹരിദാസ്, വീക്ഷണം മുഹമ്മദ്, പികെ നൗഫല്‍ ബാബു അറിയിച്ചു.