‘എന്തൊക്കെയായിരുന്നു പിണറായി തള്ളിമറിച്ചത്’ ; കൊവിഡ് വ്യാപനത്തില്‍ സർക്കാരിനെ പരിഹസിച്ച് അബ്ദുറബ്ബ്

Jaihind Webdesk
Thursday, August 26, 2021

മലപ്പുറം : കൊവിഡ് വ്യാപനത്തില്‍ പിണറായി സർക്കാരിനെ പരിഹസിച്ച് മുന്‍മന്ത്രി പി.കെ അബ്ദുറബ്ബ്. സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ കുറഞ്ഞ് നിന്ന സമയത്ത് സർക്കാരിനെ ലോകമെങ്ങും അഭിനന്ദിക്കുന്നുവെന്ന സിപിഎം പ്രചാരണങ്ങളെ ചൂണ്ടിക്കാട്ടി ആയിരുന്നു അബ്ദുറബ്ബിന്‍റെ പരിഹാസം.

‘ലോകാരോഗ്യ സംഘടന മുതൽ ഐക്യരാഷ്ട്രസഭ വരെ പിണറായി സർക്കാരിനെ പ്രത്യേകം അഭിനന്ദിക്കുന്നു.
എന്തൊക്കെയായിരുന്നു. പിണറായിയും ടീച്ചറും തള്ളി മറിച്ച അതേ കേരളത്തിലാണ് മുപ്പതിനായിരവും കടന്ന്
കൊവിഡ് കിടന്ന് തുള്ളി മറിയുന്നത്.’ -അബ്ദുറബ്ബ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

മെൽബൺ സിറ്റിയിൽ പിണറായിക്ക്
നന്ദി പറഞ്ഞ് കൂറ്റൻ ബാനറുയർത്തുന്നു,
‘ഇവിടെ വേണ്ട രീതിയിൽ ചികിത്സ
കിട്ടുന്നില്ലാ’ എന്നും പറഞ്ഞ് ഷൈലജ
ടീച്ചർക്ക് അങ്ങ് അമേരിക്കയിൽ
നിന്നും ഫോൺ വരുന്നു,..
ഫിനാൻഷ്യൽ ടൈംസ്
വോഗ് മാഗസിൻ
പ്രോസ്പെക്റ്റ് മാഗസിൻ..
അവാർഡ്…
ഫീച്ചറ്…
കവർ ഫോട്ടോ…
ഒരൊഴിവൂല്ല്യായിരുന്നു..
ലോകാരോഗ്യ സംഘടന മുതൽ
ഐക്യരാഷ്ട്രസഭ വരെ പിണറായി
സർക്കാറിനെ
പ്രത്യേകം അഭിനന്ദിക്കുന്നു..
എന്തൊക്കെയായിരുന്നു.
പിണറായിയും, ടീച്ചറും തള്ളി മറിച്ച
അതേ കേരളത്തിലാണ്
മുപ്പതിനായിരവും കടന്ന്
കോവിഡ് കിടന്ന് തുള്ളി മറിയുന്നത്.
ആരും മിണ്ടണ്ട, മിണ്ടിയാൽ
ലോക്ക് ഡൗണാണ്.
ഭയം വേണ്ട, ജാഗ്രത മതി!

 

May be an image of text that says "കേരളത്തിൽ ഇന്ന് COVID 19 TEXT THARKS pinarayi Thanks സ്ഥിരീകരിച്ചവർ 31,445 രോഗമുക്തി 20,271 ടെസ്റ്റ് പോസിറ്റിവിറ്റി 19.03% നിരക്ക് (%) കോവിഡിനെ പ്രതിരോധിക്കാൻ മുന്നിൽനിന്ന് നയിക്കുന്ന കേരള Û."