അബിഗേലിനെ തട്ടിക്കൊണ്ടുപോയ ദിവസം രാവിലെ മറ്റൊരു വീട്ടിലും അജ്ഞാത സംഘം; സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു

 

കൊല്ലം: ഓയൂരില്‍ നിന്ന് അബിഗേല്‍ എന്ന ആറുവസുകാരിയെ തട്ടിക്കൊണ്ടുപോയ അതേ ദിവസം മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. കണ്ണനല്ലൂരില്‍ ലഭിച്ച പരാതിയിലും അന്വേഷണം നടക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.

സൈനികൻ ബിജുവിന്‍റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് അജ്ഞാത സംഘമെത്തിയതെന്ന് പരാതിയില്‍ പറയുന്നു. കുട്ടി ബഹളം വെച്ചതോടെ ഇവര്‍ രക്ഷപ്പെട്ടെന്നും കുടുംബം പറയുന്നു.  മകള്‍ വീടിന് പുറത്തേക്ക് വന്നപ്പോള്‍ ഷാള്‍ ഉപയോഗിച്ച് മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുഷനും വീടിന് പരിസരത്ത് നിക്കുന്നത് കണ്ടു. ആരാണെന്ന് കുട്ടി ഉച്ചത്തില്‍ വിളിച്ചു ചോദിച്ചതോടെ ഇവര്‍ ഓടിപ്പോകുകയായിരുന്നു. വൈകിട്ടോയെ അബിഗേലിനെ തട്ടിക്കൊണ്ടുപോയ വാർത്തകള്‍ എത്തി. ഇതോടെ ഇവർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രണ്ടു സംഭവങ്ങളുമായി ബന്ധമുണ്ടോ എന്നതുള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

Comments (0)
Add Comment