ആളൊഴിഞ്ഞ പറമ്പില്‍ ചോരക്കുഞ്ഞ്; പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഉപേക്ഷിച്ചു

Jaihind Webdesk
Thursday, May 18, 2023

അടൂർ: നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കവിയൂരില്‍ ആളോഴിഞ്ഞ പറമ്പിലാണ് പിറന്ന് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെ കണ്ടെത്തിയത്. കപ്പ കൃഷി ചെയ്യുന്ന പറമ്പില്‍ നിന്നും കരച്ചില്‍ കേട്ട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പിന്നീട് പോലീസിനെ അറിയിച്ചു.  ഇവരാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.

ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പോസീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ചികിത്സയിലുള്ള കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തിട്ടുണ്ട്.