പാർട്ടി വിരുദ്ധ പ്രവർത്തനം ; എ.ബി സാബുവിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

Jaihind Webdesk
Saturday, June 26, 2021

കൊച്ചി: മുൻ ഡിസിസി സെക്രട്ടറി എ.ബി സാബുവിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡൻ്റ് ടി.ജെ വിനോദ് എംഎൽഎ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ നടത്തിയ  പ്രവർത്തനങ്ങളെ സംബന്ധിച്ച് നിയോജക മണ്ഡലം കമ്മിറ്റി നൽകിയ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.