കോട്ടയത്ത് യുവതി കാല്‍ വഴുതി കിണറ്റില്‍ വീണു; അഗ്‌നിരക്ഷാസംഘം രക്ഷപെടുത്തി

Jaihind News Bureau
Saturday, May 31, 2025

കാല്‍ വഴുതി കിണറ്റില്‍ വീണ യുവതിയെ അഗ്‌നിരക്ഷാസംഘം രക്ഷപെടുത്തി. കോട്ടയം കളത്തിപ്പടി പൊന്‍പള്ളിയില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പൊന്‍പള്ളി വട്ടിത്തില്‍ വീട്ടില്‍ ട്രീസയാണ് കാല്‍വഴുതി വീട്ടുമുറ്റത്തെ 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.

ആത്മരക്ഷാര്‍ത്ഥം കയറില്‍ പിടിച്ച് 20 മിനിറ്റോളം കിടന്ന ട്രീസയെ അഗ്‌നിരക്ഷാസംഘം എത്തി രക്ഷപ്പെടുത്തി. രക്ഷാസംഘത്തിലെ റെസ്‌ക്യൂ ഓഫീസര്‍ അബ്ബാസി കിണറ്റില്‍ ഇറങ്ങി നെറ്റിന്റെയും റോപിന്റെയും സഹായത്താല്‍ യുവതിയെ നെറ്റിനുള്ളിലാക്കി കരയെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി.