കൊച്ചിയില്‍ അതിക്രൂരമായി യുവാവിനെ കടയിൽ കയറി കൊലപ്പെടുത്തി; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

Jaihind Webdesk
Thursday, May 16, 2024

 

കൊച്ചി: ഫോർട്ട് കൊച്ചിയില്‍ കടയിൽ കയറി യുവാവിനെ കുത്തി കൊലപ്പെടുത്തി. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാന്‍ലിയെയാണ് അയല്‍വാസി അലന്‍ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിച്ചുണ്ട്. ഇന്നലെ രാത്രി 7:45 ഓടുകൂടിയായിരുന്നു സംഭവം.  അതിക്രൂരമായി യുവാവിനെ കുത്തി കൊലപ്പെടുത്തിയ ശേഷം യാതൊരു ഭാവഭേദവുമില്ലാതെ പ്രതി കത്തി അരയില്‍ തിരുകിയശേഷം പുറത്തേക്ക് പോവുന്നത് ദൃശ്യങ്ങളില്‍ കാണാം. കുത്തേറ്റ് നിലത്തുവീണ ബിനോയിയെ വീണ്ടും ആക്രമിക്കുകയായിരുന്നു.

വാക്കുതർക്കത്തിനിടെയാണ് അലൻ ബിനോയിയെ കുത്തിയത്. സംഭവത്തിനുശേഷം പ്രതി അലൻ രക്ഷപെട്ടു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്‍റെ വിശദീകരണം. അസി.കമ്മീഷണര്‍ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.