Kollam Accident| അഞ്ചല്‍ കൊച്ചുകുരുവിക്കോണത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

Jaihind News Bureau
Wednesday, September 24, 2025

കൊല്ലം: അഞ്ചല്‍ കൊച്ചുകുരുവിക്കോണത്ത് ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ബൈക്ക് യാത്രികനായ കരവാളൂര്‍ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് (22) ആണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സംഗീതിനൊപ്പമുണ്ടായിരുന്ന ഉണ്ണിക്കുന്ന് സ്വദേശി സരോഷ് കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഗീത് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.