പോലീസ് റോഡില്‍ കെട്ടിയ കയർ കഴുത്തില്‍ കുരുങ്ങി; കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം

Jaihind Webdesk
Monday, April 15, 2024

 

കൊച്ചി: പോലീസ് റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‍റെ ഭാഗമായുള്ള സുരക്ഷയ്ക്കായി കെട്ടിയ കയർ കുരുങ്ങിയാണ് അപകടമുണ്ടായത്.

ഇന്ന് പുലർച്ചെ 1 മണിയോടെയാണ് അപകടമുണ്ടായത്. എസ്എ റോഡിൽ നിന്ന് എംജി റോഡിലേക്ക് കയറുന്ന വളഞ്ഞമ്പലം ബസ്‌ സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. കയർ കഴുത്തിൽ കുരുങ്ങി റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതര പരിക്കേറ്റ മനോജിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.