അടിമാലിയില്‍ മദ്യം കഴിച്ച് യുവാവ് മരിച്ചത് കൊലപാതകം

Jaihind Webdesk
Friday, January 13, 2023

ഇടുക്കി: അടിമാലിയിൽ വഴിയിൽ കിടന്നു കിട്ടിയ മദ്യം കുടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. വഴിയിൽ കിടന്നു കിട്ടി ഇവർക്ക് മദ്യം നൽകിയ സുഹൃത്ത് സുധീഷാണ് അറസ്റ്റിലായത്. കീരിത്തോട് സ്വദേശി മനോജുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് മനോജിനെ കൊലപ്പെടുത്താൻ സുധീഷ് തീരുമാനിക്കാൻ കാരണമെന്ന് ഇടുക്കി പൊലീസ് മേധാവി കെ യു കുര്യാക്കോസ് പറഞ്ഞു.

മനോജിന് മാത്രം വിഷം കലർത്തിയ മദ്യം നൽകി കൊലപ്പെടുത്താൻ ആണ് സുധീഷ് ശ്രമിച്ചത്. എന്നാൽ മനുവിനെ വാട്സ്ആപ്പ് വീഡിയോ കാളിലൂടെ സുധീഷ് മദ്യം കാണിച്ചപ്പോൾ മനു മറ്റു സുഹൃത്തുക്കളെയും വിളിച്ചു വരുത്തി. ഇതോടെ സുധീഷിന്‍റെ പദ്ധതികൾ പാളി. മദ്യം കഴിച്ചവരെ ആശുപത്രിയിൽ എത്തിക്കാനും സുധീഷ് നേതൃത്വം നൽകിയിരുന്നു.