തിരുവന്തപുരം: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു .തിരുവന്തപുരം ആറ്റിങ്ങല്‍ സ്വദേശി മിഥുന്‍ ആണ് മരിച്ചത്. ഇടിമിന്നലേറ്റത് നെടുമങ്ങാട് – തിരിച്ചിട്ടപ്പാറയില്‍ വച്ചാണ് . സംഭവം നടന്നത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ്. ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടായിരുന്നു. നെടുമങ്ങാട് ഗേള്‍സ് സ്‌കൂളിലെ 16 വയസുള്ള പെണ്‍കുട്ടിയുമായി താന്നിമൂട് തിരിച്ചിട്ടപാറയില്‍ അറ്റിങ്ങല്‍ സ്വദേശിയായ മിഥുനും കുട്ടുകാരനുമായ ഷൈനുവും എത്തുകയായിരുന്നു.
12 മണിയോടെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായി.അവിടെ ഉളള ക്ഷേത്രത്തിന്റെ പാറകല്ലിന് അടിയില്‍ മരിച്ച മിഥുനും ഈ പെണ്‍കുട്ടിയും കയറി നില്‍ക്കുന്ന സമയത്ത് ആണ് മിന്നല്‍ ഏറ്റത്.മിഥുനും പെണ്‍കുട്ടിക്കും ആണ് മിന്നല്‍ ഏറ്റത്.കൂടെ ഉണ്ടായിരുന്ന ഷൈനു താഴെ എത്തി നാട്ടുകാരെ വിവരം അറിയിച്ചു.തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കൊണ്ട് പോയി. മരിച്ച മിഥുന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക്‌യിലേക്ക് മാറ്റി. പെണ്‍കുട്ടിക്ക് നിസാര പരിക്കാണുളളത്.