കണ്ണൂർ: ഏച്ചൂരിൽ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീ കാറിടിച്ച് മരിച്ചു. അമിത വേഗതയിൽ വന്ന കാറാണ് ഇടിച്ചത്. മുണ്ടേരി വനിത സഹകരണ സംഘം ജീവനക്കാരി ചാലിൽ ഹൗസിൽ ബി. ബീനയാണ് മരിച്ചത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ലിതേഷ് ആണ് കാർ ഓടിച്ചിരുന്നത്. ഏച്ചൂർ കമാൽ പീടികക്ക് സമീപം ഉച്ചയ്ക്കായിരുന്നു അപകടം. കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടത്തിന്‍റെ സിസിടിവി ദൃശ്യത്തിലും കാർ അമിത വേഗതയിൽ ആണെന്ന് വ്യക്തമാണ്.