ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി

Jaihind Webdesk
Thursday, August 8, 2024

 

ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് യുവതിയെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂക്കുപാലം അമ്പതേക്കർ തേവർകുന്നേൽ ഷിജുവിന്‍റെ ഭാര്യ ഷാലു (37) ആണ് മരിച്ചത്. വീടിനടുത്തുള്ള പുരയിടത്തിലെ ഓപ്പൺ ടാങ്കിൽ വൈകുന്നേരം ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.