തൃശൂരിൽ കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു

Wednesday, May 29, 2024

 

തൃശ്ശൂര്‍: പേരാമംഗലത്ത് വെച്ച് തൊട്ടിപ്പാലം കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു. അങ്കമാലിയിൽ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്നു ബസ്. പേരമംഗലത്ത് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ജീവനക്കാർ ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുമ്പ്  യുവതി പ്രസവിച്ചു.  ആശുപത്രിയിലെ ഡോക്ടറും നേഴ്‌സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു.

തിരുനാവായ സ്വദേശിയുടെ ഭാര്യയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മലപ്പുറം സ്വദേശിയായ യുവതി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.