കോട്ടയം സ്വദേശിനിയായ യുവതി ന്യൂസിലാന്‍ഡില്‍ മരിച്ചു

Jaihind Webdesk
Tuesday, July 9, 2024

 

കോട്ടയം: കുമരകം സ്വദേശിനിയായ 27 വയസുകാരി ന്യൂസിലാന്‍ഡിൽ അന്തരിച്ചു. കുമരകം ചെന്നാത്ത് ടിജിന്‍റെ ഭാര്യ ജെസ്‌ലിന ജോർജ് (അന്ന) ആണ് ന്യൂസിലാൻഡിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം. ഇടുക്കി തേപ്രാംകുടി മേലേ ചിന്നാർ പരിന്തിരിക്കൽ കുടുംബാംഗമാണ്. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എംഎസ്ഡബ്ല്യു ബിരുദധാരിയാണ് ജെസ്‌ലിന.