‘ഇത് കർഷകരുടെ വിജയം’ ; അകാലിദള്‍ എന്‍ഡിഎ വിട്ടതില്‍ രണ്‍ദീപ് സിങ് സുർജേവാല

Jaihind News Bureau
Sunday, September 27, 2020

 

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുർജേവാല. ഇത് കർഷകരുടെ വിജയമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കര്‍ഷകരുടെ പടിവാതില്‍ക്കല്‍ അവര്‍ നമസ്‌കരിക്കണമായിരുന്നെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ കാര്‍ഷിക ഓര്‍ഡിനന്‍സുകളെ സംബന്ധിച്ച്  നടത്തിയ അഭിമുഖത്തിന്‍റെ വീഡിയോയും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.