സംസ്ഥാനത്തും ഒരാഴ്ച ദുഖാചരണം; ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

Saturday, December 28, 2024

Kerala-Assembly

തിരുവനന്തപുരം:  ഡോ.മന്‍മോഹന്‍ സിങ് അന്തരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തും ഒരാഴ്ചത്തേക്ക് ഔദ്യോഗിക ദുഖാചരണം നടത്തും. ഡിസംബർ 26 മുതല്‍ ജനുവരി 1 വരെ സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയെന്ന് പെതുഭരണ വകുപ്പ് അറിയിച്ചു. രാജ്യത്താകെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും എന്നും അറിയിച്ചു.

സംസ്ഥാനത്ത് സ്ഥിരമായി ദേശീയ പതാക സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതിന് ജില്ലാകളക്ടർമാർക്ക് ഉത്തരവിലൂടെ നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.