സംസ്കാര ചടങ്ങിനെത്തിയവർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി, ഒരാൾക്ക് ദാരുണാന്ത്യം

Jaihind Webdesk
Saturday, June 8, 2024

 

ഇടുക്കി: ഇരട്ടയാർ ഉപ്പുകണ്ടത്ത് ശവസംസ്ക്കാര ചടങ്ങിനിടയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട ബൊലേറോ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്. പരിക്കേറ്റ ഒരാൾ മരിച്ചു. നെല്ലംപുഴയിൽ സ്കറിയ ആണ് മരിച്ചത്. ഇരട്ടയാർ സർവീസ് സഹകരണ ബാങ്ക് ആബുലൻസ് ഡ്രൈവർ നിതിൻ, നെല്ലപുഴ സ്കറിയാ എന്നിവർ വഴിയിൽ നിന്ന സമയത്ത് ബൊലേറോ നിയന്ത്രണം വിട്ട് ഇരുവരെയും ഇടിച്ച് വീഴ്ത്തി. നിതിന്‍റെ പരിക്ക് ഗുരുതരമല്ല. കൊറ്റിനി ജോയിയുടെ മാതാവിന്‍റെ മരണാനന്തര ചടങ്ങിനിടെയാണ് അപകടമുണ്ടായത്.